സിപിഎമ്മിന് രാജഗോപാലിന്റെ വോട്ട്; ന്യായീകരിച്ച് കുമ്മനം, അണികള്‍ക്ക് അമര്‍ഷം
Published : 4th June 2016 | Posted By: sdq

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന് ബിജെപി എംഎല്‍എ ഒ രാജഗോപാല്വോട്ട് ചെയ്ത സംഭവത്തില്‍ ബിജെപിയില്‍ കലാപം. രാജഗോപാലിന്റെ നിലപാട് ഉള്‍ക്കൊള്ളാനും ന്യായീകരീക്കനും ഇനിയും പല നേതാക്കള്‍ക്കും ആയിട്ടില്ല. വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന നിലപാടാണു പാര്‍ട്ടി നേതൃത്വം മുന്നോട്ടുവച്ചിരുന്നത്. രാജഗോപാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിഷ്പക്ഷത പാലിക്കുമെന്നായിരുന്നു നേതാക്കളും അണികളും പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജഗോപാലിന്റെ നടപടി പാര്‍ട്ടി അണികളെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പ്രത്യാകിച്ച് കണ്ണൂരിലേയും പൊന്നാനിയിലേയും നേമത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് അപമാനം കൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കാത്ത് സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, സിപിഎമ്മുക്കാരാല് കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളോട് എന്തു മറുപടി പറയണമെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയാണ് ബിജെപി. വോട്ടെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല, വോട്ടു ചെയ്തത് സിപിഎം സ്ഥാനാര്‍ഥിക്കാണെന്ന് പത്രസമ്മേളനം നടത്തി വ്യക്തമാക്കുകയും ചെയ്ത്ത് പാര്‍ട്ടി അണികളെ അപമാനിക്കുന്ന നടപടിയായെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയോട് ആലോചിക്കാതെ നിലപാടു സ്വീകരിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. സിപിഎമ്മിന്റെ കായികമായുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ അണികള്‍ പാടുപെടുന്നതിനിടയില്‍ സിപിഎമ്മിനു വോട്ടു ചെയ്തത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടു ചെയ്ത ശേഷം പത്രസമ്മേളനത്തില്‍ നല്ല പേരുള്ളയാള്‍ക്കു വോട്ടു ചെയ്തെന്ന രാജഗോപാലിന്റെ പ്രതികരണം തലമുതിര്‍ന്ന ഒരു നേതാവിന് ചേര്‍ന്നതല്ലെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. ഒരു വ്യക്തിയുടെ പേരിന്റെ ഭംഗി നോക്കിയാണോ രാഷ്ട്രീയത്തില്‍ നിലപാടു സ്വീകരിക്കേണ്ടതെന്നാണ് ഈ വിഭാഗം ഉയര്‍ത്തുന്ന മറുചോദ്യം. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനാകാതെ തങ്ങള്‍ വിഷമിക്കുകയാണെന്നു പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി പറയുകയും ചെയ്യുന്നുണ്ട്.
അതിനിടെ, രാജഗോപാലിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്തെത്തിയതും അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം രാജഗോപാലിനുണ്ടെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതകളില്ല. പാര്‍ട്ടി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.