|    Jun 25 Mon, 2018 6:56 pm
FLASH NEWS

സിപിഎമ്മിന് ഓശാന പാടുന്ന ഉദ്യോഗസ്ഥര്‍ സേനക്ക് അപമാനം: പാറക്കല്‍ അബ്ദുല്ല

Published : 13th August 2017 | Posted By: fsq

 

വടകര : തിരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആസൂത്രിതമായി കലാപമുണ്ടാക്കാനായി സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്ക് ഓശാന പാടുന്ന പൊലിസ് ഉദ്യാഗസ്ഥര്‍ സേനക്കുതന്നെ അപമാനമാണെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. സിപിഎം ഓഫീസ് അക്രമിച്ചതിന്റെ പേരില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയാണ് ജയിലിലടച്ചതെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നടത്തിയ വടകര പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് പൊലിസ് സ്‌റ്റേഷനു നുന്നില്‍ ബാരിക്കേഡുകളുയര്‍ത്തി തടഞ്ഞു. തിരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കണ്ണോത്ത് സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സാജിദ് നടുവണ്ണൂര്‍, പിഎം അബൂബക്കര്‍, പിപി റഷീദ്, ചുണ്ടില്‍ മൊയ്തു ഹാജി, ഒകെ കുഞ്ഞബ്ദുള്ള, എംപി ഷാജഹാന്‍, പടിഞ്ഞാറയില്‍ ഇബ്രാഹിം ഹാജി, കൊളാണ്ടി ബഷീര്‍, പോയത്ത് അബ്ദുറഹ്മാന്‍, സൂപ്പി തിരുവള്ളൂര്‍, കെകെ അബദുറഹ്മാന്‍ ഹാജി, സിഎ നൗഫല്‍, ശരീഫ് കോട്ടപ്പള്ളി, പുത്തൂര്‍ അസീസ്, ഷുഹൈബ് കുന്നത്ത്, തന്‍വീര്‍ കെവി, എസി ജബ്ബാര്‍, എഫ്എം മുനീര്‍, ആര്‍.കെ മുഹമ്മദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss