|    Sep 19 Wed, 2018 12:35 pm
FLASH NEWS

സിപിഎമ്മിന്റേത് തരംതാണ രാഷ്ട്രീയം: എസ്ഡിപിഐ

Published : 24th May 2018 | Posted By: kasim kzm

അടൂര്‍: പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡംഗം  ഷാജി അയത്തിക്കോണിലിന് നേരേ നടന്ന വധശ്രമം സിപിഎമ്മിന്റെ നിലവാര തകര്‍ച്ചയുടെ തെളിവാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഇതോടെ ജലരേഖയായി. പ്രദേശത്ത് സമാധാനം പുലരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലന്നതിന്റെ തെളിവാണ് ഈ വധശ്രമം.
നിയമ സംവിധാനത്തിന് സിപിഎം നല്‍കുന്നത് പുല്ലുവിലയാണ്. ഇത് വലിയ അപകടത്തിലെത്തിക്കുമെന്നത് അധികാരികള്‍ മനസ്സിലാക്കണം. സ്വന്തം പ്രവര്‍ത്തകന്റെ വീടും ബൈക്കും കത്തിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച് അപഹാസ്യരായ സിപിഎം അതിന്റെ ജാള്യത മറയ്ക്കാനാണ് അധികാരത്തിന്റെ ഹുങ്കില്‍ പോലിസിനെ ഉപയോഗിച്ച് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്.
ഒരു മാസത്തിലധികം പഴകുളം പ്രദേശത്ത് സിപിഎം തുടര്‍ച്ചയായി അക്രമം അഴിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും നിരവധി സ്ഥാപനങ്ങളും അകമിക്കപ്പെട്ടു.  ഒരു ജനപ്രതിനിധിയുടെ ജനകീയതയെ സിപിഎം എന്തിനാണ് ഇങ്ങനെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss