|    Dec 13 Thu, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎമ്മിന്റെ സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു

Published : 1st December 2018 | Posted By: kasim kzm

പത്തനംതിട്ട: പന്തളം കടയ്ക്കാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. വാശിയേറിയ ത്രികോണ മല്‍സരത്തിനൊടുവില്‍ ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി എം ആര്‍ ഹസീന വിജയിച്ചത്. കോണ്‍ഗ്രസ്സിലെ ആര്‍ റസീന ബീവി 267 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി റോസിന മൂന്നാം സ്ഥാനത്തേക്ക് (249 വോട്ട്) പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി രജനിക്ക് കേവലം 12 വോട്ട് മാത്രമാണ് ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss