|    Oct 23 Mon, 2017 2:48 am

സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ്സാണോ, ബിജെപിയാണോയെന്ന് ഉമ്മന്‍ചാണ്ടി

Published : 6th October 2017 | Posted By: fsq

 

ഊരകം: സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണോ കോണ്‍ഗ്രസാണോ എന്ന് പറയാനുള്ള ആര്‍ജവം പിണറായി വിജയന്‍ കാണിക്കണമെന്നും അല്ലാതെ മത ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടി പിണറായി വിജയന്‍ നടത്തുന്ന നീക്കങ്ങള്‍, തിരിച്ചറിയാനുള്ള കഴിവ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമന്‍ചാണ്ടി പറഞ്ഞു. ഊരകം പഞ്ചായത്തിലെ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ എ അറഫാത്ത് അധ്യക്ഷത വഹിച്ചു. വി ശിവകുമാര്‍ എംഎല്‍എ, ഇബ്രാഹീം സിറാജ് സേട്ട്, പി അബ്ദുല്‍ഹമ്മീദ്, ആര്യടന്‍ ഷൗക്കത്ത്, എം രമേശ് നാരായണന്‍, പി പി ഹസ്സന്‍, നാസര്‍ പറപ്പൂര്‍, കെ പി ഗീരീഷ്‌കുമാര്‍, കെ ടി അബ്ദുസമദ്, പി മന്‍സൂര്‍, സി പി മറിയാമ്മു, കെ എന്‍ ഗിരിജ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക