|    Jun 19 Tue, 2018 2:07 pm
FLASH NEWS

സിപിഎമ്മിന്റെ ആര്‍എസ്എസ് വിരോധം കാപട്യം: എസ്ഡിപിഐ

Published : 22nd January 2017 | Posted By: fsq

 

മലപ്പുറം: ജില്ലയില്‍ ആര്‍എസ്എസ്സിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വളംവച്ചുകൊടുക്കുന്ന സിപിഎം പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് വിരോധം കാപട്യമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയ്ക്കും മുസ്്‌ലിംകള്‍ക്കുമെതിരേ ആര്‍എസ്എസ് നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് പ്രചോദനമേകുന്ന നിലപാടുകളാണ് കാലങ്ങളായി സിപിഎം സ്വീകരിച്ചുവരുന്നത്. മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതില്‍ വര്‍ഗീയത ആരോപിച്ച് ആര്‍എസ്എസിനു കുടപിടിക്കുകയാണ് സിപിഎം ചെയ്തത്. ജില്ലയിലെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്നതിനായി ഇസ്്‌ലാമിക പഠനകേന്ദ്രമായ സത്യസരണയിലേക്ക് പ്രകോപനപരമായി ആര്‍എസ്എസ് നടത്തിയ മാര്‍ച്ചിനു സഹായം ചെയ്തതും സിപിഎമ്മാണ്. മലപ്പുറം ജില്ലയെയും ജില്ലയിലെ സ്ത്രീകളെയും ഒന്നടങ്കം അപമാനിക്കുന്ന തരത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരേ പ്രതികരിക്കാന്‍ പോലും നാളിതുവരെ സിപിഎം തയ്യാറായിട്ടില്ല. ഇസ്്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസിലും ആര്‍എസ്എസ് അനുകൂല നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഫൈസലിന്റെ യഥാര്‍ഥ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും നടത്തിയ ജനകീയ സമരത്തെ വര്‍ഗീയകലാപ ആഹ്വാനമായി ചിത്രീകരിച്ച് സിപിഎം ജില്ലാ നേതാക്കള്‍ ആര്‍എസ്എസ്സിനെ വെള്ളപൂശുകയാണ്. ഇരകളോട് സ്‌നേഹം നടിച്ച് വേട്ടക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയകാപട്യം മതേതര സമൂഹം തിരിച്ചറിയണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, എ സൈതലവിഹാജി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍, വി എം ഹംസ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss