|    Jul 21 Sat, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ദേശീയതലത്തില്‍ വിഷയമാക്കും: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

Published : 19th January 2017 | Posted By: fsq

 

കോട്ടയം: കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും നരഹത്യയും ദേശീയതലത്തില്‍ വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു. ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മാറ്റത്തിന്റെ വക്കിലാണെന്നും ഈ യാഥാര്‍ഥ്യം സിപിഎം തിരിച്ചറിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഏഴുമാസത്തിനുള്ളില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഈ നരഹത്യകള്‍ക്ക് രാഷ്ട്രീയമായ തിരിച്ചടി ലഭിക്കും. കൊലപാതക രാഷ്ട്രീയം വച്ചുപൊറുപ്പിക്കാനാവില്ല. തങ്ങള്‍ അക്രമ രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കില്ല. ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലത്തില്‍ നേരിടും. കേരളത്തില്‍ അടുത്ത തവണ ഭരണം പിടിക്കുകയാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റുകളോട് ചെറുത്തുനില്‍ക്കുന്നവരെ താന്‍ സല്യൂട്ട് ചെയ്യുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. അവരുടെ പോരാട്ടത്തിന് വിജയാശംസ നേരുന്നു. കറന്‍സി നിരോധനം നല്ലതാണെന്നാണ് ഈ രാജ്യത്തെ എഴുപതുശതമാനവും കരുതുന്നത്.  ബിനാമി ഇടപാടുകളും സ്വര്‍ണത്തിലുള്ള നിക്ഷേപവും പരിശോധിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി 1988ലെ ബിനാമി സ്വത്ത് തടയാനുള്ള നിയമം ശക്തമായി നടപ്പാക്കും. ബിനാമി സ്വത്ത് തടയാന്‍ രാജ്യത്ത് നിയമം ഉണ്ടെങ്കിലും അതു നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായില്ല. നരേന്ദ്രമോദി രാജ്യത്ത് അടിമുടി മാറ്റത്തിനാണ് ലക്ഷ്യമിടുന്നത്. മോദി രാജ്യത്തെ ശുദ്ധീകരിക്കാനാണ് ശ്രമിക്കുന്നത്. മോദി പരിഷ്‌കര്‍ത്താവും കര്‍മയോഗിയും കാര്യകര്‍ത്താവുമാണ്. രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയകലാപങ്ങള്‍ കുറഞ്ഞെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss