|    Nov 20 Mon, 2017 9:39 am
FLASH NEWS

സിപിഎമ്മിനെതിരേ അപകീര്‍ത്തി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരേ നടപടി സ്വീകരിക്കുമെന്ന്

Published : 5th August 2017 | Posted By: fsq

 

പാലക്കാട്:  സിപിഎമ്മിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രഹന ഹോം ആന്റ് ഡവലപ്പേഴ്‌സ് ഉടമ സക്കീര്‍ ഹുസയ്‌നെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പട്ടിത്തറ ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍ അറിയിച്ചു. പട്ടിത്തറ പഞ്ചായത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള തൃത്താല പടിഞ്ഞാറങ്ങാടി റോഡില്‍ രഹ്‌ന ഹോം ആന്റ് ഡവലപ്പേഴ്‌സ് ഉടമ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധം റോഡിലിറക്കി നടത്തിയ കൈയേറ്റത്തിനെതിരേ സിപിഎം പ്രതികരിച്ചതിനാലാണ് സ്വകാര്യ സ്ഥാപന ഉടമ ദുഷ്പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന് പുറമെ മറ്റു ചില രാഷ്ട്രീയ പാര്‍ട്ടിക്കാരും കൈയേറ്റത്തിനെതിരേ സമര രംഗത്തുണ്ടായിരുന്നു. എന്നാല്‍ അതൊന്നും കാണാതെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതിനു വേണ്ടി  പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഇക്കാര്യം സിപിഎം നിഷേധിക്കുന്നുവെന്നും പണം ആര്‍ക്ക് നല്‍കിയെന്നു വെളിപ്പെടുത്താന്‍ സക്കീര്‍ ഹുസയ്ന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍  പി പി മുഹമ്മദ്, സി പി റസാഖ്, സി വി ഫൈസല്‍ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക