|    May 25 Thu, 2017 6:01 pm
FLASH NEWS

സിപിഎമ്മിനെതിരെ സിപിഐ; മുഖം വികൃതമായതിന് കണ്ണാടി പൊട്ടിച്ചിട്ട് കാര്യമില്ലെന്ന് സിപിഐ

Published : 31st July 2016 | Posted By: mi.ptk

cpm-cpi.jpg.image_.784.410

കൊച്ചി: എറണാകുളത്തെ സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമാകുന്നു. ഇടതുപക്ഷത്തിന്റെ ഐക്യത്തെകുറിച്ച് കാനം രാജേന്ദ്രനെയും സിപിഐയെയും പഠിപ്പിക്കാന്‍ സിപിഎം മെനക്കെടേണ്ടെന്ന് സിപിഐ. സിപിഎം വിട്ട് സിപിഐയില്‍ ചേരുന്നവര്‍ മോശക്കാരാണെന്ന സിപിഎം നിലപാട് ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കുന്നതിന് തുല്ല്യമാണെന്ന് സിപിഐ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സിപിഎം വിട്ട് പോകുന്നവര്‍ കോണ്‍ഗ്‌സിലോ ബിജെപിയിലോ പോകുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തവര്‍ എന്തിനാണ് സിപിഐയില്‍ പോകുമ്പോള്‍ പ്രതിഷേധിക്കുന്നതെന്ന് സിപിഐ ചോദിച്ചു. മുഖം വികൃതമാകുമ്പോള്‍ കണ്ണാടി തല്ലി പൊട്ടിച്ചിട്ട് കാര്യമില്ലെന്നും മുഖം വികൃതമാകാതെ നോക്കുകയാണ് വേണ്ടതെന്നും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. സിപിഎം വിട്ട് പോകുന്നവരെല്ലാം മോശക്കാരും സിപിഐയില്‍നിന്ന് സിപിഎമ്മിലെത്തുന്നവരെല്ലാം സര്‍വ്വോത്തമന്മാരുമാണെന്ന നിലപാട് ശരിയല്ല. ഇടത് ഐക്യം സിപിഎമ്മിന്റെ കുത്തകയല്ലെന്നും എല്ലാ ഇടതു പാര്‍ട്ടികളും ചേരുന്ന ഇടതുമുന്നണിയെ തകര്‍ക്കാന്‍ ഒരു പാര്‍ട്ടി വിചാരിച്ചാല്‍ സാധിക്കില്ലെന്നും എക്‌സിക്യൂട്ടീവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day