|    Jul 22 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്: ഹരിത പ്രോട്ടോകോള്‍ പാലിക്കണം

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സമ്മേളനങ്ങളിലും ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളോടും പാര്‍ട്ടി ബന്ധുക്കളോടും  അഭ്യര്‍ഥിച്ചു.നമ്മുടെ നാട് അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ബഹുജന സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമ്മേളനത്തിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോരണങ്ങള്‍, ഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ലാസുകളുമെല്ലാം പരിസ്ഥിതി സൗഹൃദ വസ്തുക്കളായിരിക്കണം. അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും മാതൃകയാവാനും പാര്‍ട്ടി സഖാക്കള്‍ക്ക് കഴിയണമെന്നും കോടിയേരി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss