|    Jan 22 Sun, 2017 7:53 pm
FLASH NEWS

സിപിഎം ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ആര്‍എസ്എസ് പ്രചാരവേല : കോടിയേരി

Published : 4th September 2016 | Posted By: SMR

പത്തനംതിട്ട: സിപിഎം ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരവേലയാണ് അടുത്തകാലത്താ യി നടക്കുന്നതെന്ന് സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ അടിത്തറ ഇളകിയതാണ് ഇതിന്റെ പ്രധാനകാരണം. പത്തനംതിട്ടയില്‍ ബിജെപിവിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എ ജി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് സിപിഎമ്മിലേക്കുള്ള സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയാടിത്തറ വര്‍ധിച്ച സിപിഎമ്മിനെ ഹിന്ദുവിരുദ്ധരെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നവരെ പിന്തിരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമം. പലയിടത്തും മതന്യൂനപക്ഷങ്ങളുടെ ആരാധാനാലയങ്ങള്‍ തകര്‍പ്പെട്ടപ്പോള്‍ സംരക്ഷകരായത് സിപിഎമ്മുകാരാണ്. സിപിഎം ഒരു സമുദായത്തില്‍പ്പെട്ടവരുടേയും വിശ്വാസങ്ങളേയും ആചാരാനുഷ്ടാനങ്ങളേയും എതിര്‍ക്കുന്ന പാര്‍ട്ടിയല്ല. ക്ഷേത്രത്തില്‍ പോവേണ്ടവര്‍ക്കും ക്ഷേത്രത്തിലും പള്ളിയി ല്‍ പോവേണ്ടവര്‍ക്ക് പള്ളിയിലും പോവാനും സിപിഎമ്മില്‍ അവകാശമുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ആളുകളായി ആര്‍എസ്എസ് അവതരിക്കുകയാണ്. കേരളത്തിലെ ബിജെപിയില്‍ ഉരുള്‍പൊട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എ ജി ഉണ്ണികൃഷ്ണനും കൂട്ടരും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തുടനീളം ഇത്തരം പ്രക്രിയ നടന്നുവരികയാണ്. ഇനിയും പല ജില്ലകളിലും ബിജെപിക്കാര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുകയാണ്. കേരളത്തിലെ ബിജെപി ഇന്നു രാഷ്ട്രീയപരമായും സംഘടനാ പരമായും പ്രതിസന്ധിയിലാണ്. കോടിയേരി വ്യക്തമാക്കി. എല്‍ഡിഎഫ് അധികാരത്തിലെത്തി നൂറുദിവസം കൊണ്ടുതന്നെ നല്‍കിയ വാഗ്ദാനങ്ങള്‍ ചെയ്തുതുടങ്ങി. കുടിശിക ഉള്‍പ്പെടെയുള്ള ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കാന്‍ കഴിഞ്ഞു.
ക്ഷേമപെന്‍ഷനുകള്‍ നല്‍കിയപ്പോള്‍ പാര്‍ട്ടി സംഭാവന സ്വീകരിച്ചുവെന്നാണ് ഇപ്പോഴുള്ള പ്രചാരണം. എവിടേയും ഒരാള്‍ക്കും സംഭാവന നല്‍കിയിട്ടില്ല. ഇതിന്റെ പേരില്‍ ഏതെങ്കിലും പിരിവ് നടക്കുന്നുണ്ടെങ്കില്‍ അതിനെ സിപിഎം അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക