|    Jun 24 Sun, 2018 6:58 am
FLASH NEWS

സിപിഎം ഹര്‍ത്താല്‍ : വാഴയൂര്‍, ചെറുകാവ് പഞ്ചായത്തുകളില്‍ സംഘര്‍ഷം; പോലിസ് ലാത്തി വീശി

Published : 21st January 2017 | Posted By: fsq

 

പുളിക്കല്‍: സിപിഎം പ്രവര്‍ത്തകന്‍ മുരളീധരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎം വാഴയൂര്‍, ചെറുകാവ് പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താലില്‍ ആക്രമണം. ഐക്കരപ്പടി, പുളിക്കല്‍, കൈതക്കുണ്ട, പതിനൊന്നാം മൈല്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. പതിനൊന്നാം മൈലില്‍ ബസ്‌സ്റ്റോപ്പിന് നേരേയും ആക്രമണമുണ്ടായി. ബിജെപിയുടെ ബോര്‍ഡുകളും ബാനറുകളും കൊടിമരങ്ങളും ആക്രമിക്കപ്പെട്ടു. ഐക്കരപ്പടി, കുറിയോടം എന്നിവിടങ്ങളില്‍ രാവിലെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിലെത്തി. ബോര്‍ഡുകളും മറ്റും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പുളിക്കലില്‍ ബിജെപി പ്രകടനം നടത്തി. ഇതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രകടനവുമെത്തിയത്. ഇത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. പോലിസ് ലാത്തി വീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. പോലിസിന്റെ അവസരോചിത ഇടപെടല്‍മൂലമാണ് പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്. ഇതുമൂലം കോഴിക്കോട്-പാലക്കാട് ദേശീയപാത 213 കൊട്ടപ്പുറം മുതല്‍ വൈദ്യരങ്ങാടി വരെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ പള്ളിക്കല്‍ ബസാര്‍ വഴി തിരിച്ചുവിടേണ്ടി വന്നു. കാരാട്, കക്കോവ്, പുതുക്കോട് ഭാഗങ്ങളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കാരാടിലും പരിസരപ്രദേശങ്ങളിലും ഹര്‍ത്താലനുകൂലികള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ളവരടക്കം ഏറെ ദുരിതത്തിലായി. പഞ്ചായത്തുകളിലെ ഇരുചക്രവാഹനങ്ങളടക്കം തടഞ്ഞിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ മിക്കയിടങ്ങളിലും പ്രകടനം നടത്തി. പ്രദേശത്ത് പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss