|    May 24 Wed, 2017 3:25 pm
FLASH NEWS

സിപിഎം-സിപിഐ ഭിന്നത മറനീക്കി പുറത്തേക്ക്

Published : 30th July 2016 | Posted By: SMR

മാനന്തവാടി: നഗരസഭയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. നഗരസഭയ്‌ക്കെതിരേ പരസ്യ പ്രതിഷേധവുമായി സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് ആണ് ഇന്നലെ രംഗത്തെത്തിയത്.
കോഴിക്കോട് റോഡിലെ ചോര്‍ന്നൊലിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയായിരുന്നു പ്രതിഷേധം. കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ ഭാഗങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാന്‍ ആശ്രയിക്കുന്ന വെയിറ്റിങ് ഷെഡ് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മഴയത്ത് കുടചൂടിയാണ് ഇവിടെ യാത്രക്കാര്‍ ബസ് കാത്തു നിന്നിരുന്നത്. ചോര്‍ച്ച ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വെയ്റ്റിങ് ഷെഡ് നവീകരിക്കുന്നതില്‍ അനാസ്ഥ തുടര്‍ന്നതോടെയാണ് പ്രശ്‌നം വഷളായത്. നേതാക്കളായ രഞ്ജിത്ത്, കെ സജീവന്‍, അലക്‌സ് ജോസ്, ഷിനോജ് മാനന്തവാടി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
ടൗണിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് നഗരസഭയ്‌ക്കെതിരേ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നു കാണിച്ച് കഴിഞ്ഞ ദിവസം സിപിഐയിലെ രണ്ടു കൗണ്‍സിലര്‍മാര്‍ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day