|    Oct 24 Wed, 2018 3:50 am
FLASH NEWS

സിപിഎം-സിപിഐ തര്‍ക്കം; നമ്പ്യാര്‍ക്കല്‍ പാലം ഉദ്ഘാടനം മാറ്റി

Published : 24th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: പണി പൂര്‍ത്തിയായ പടന്നക്കാട് നമ്പ്യാര്‍ക്കല്‍ പാലത്തിന്റെ ഉദ്ഘാടനം സിപിഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് മാറ്റി. ഒക്‌ടോബര്‍ മൂന്നിന് ജല സേചന മന്ത്രി മാത്യു ടി തോമസിനെ കൊണ്ട് ഉദ്ഘാടനം നടത്തിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പുതുക്കൈയില്‍ വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഎം അനുഭാവികള്‍ അപ്രോച്ച് റോഡ് നവീകരിക്കാതെ ഉദ്ഘാടനം നടത്താന്‍ പറ്റില്ലെന്ന് പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു.  എന്നാല്‍ ഇതിനു പിന്നില്‍ സിപിഐ-സിപിഎം ഭിന്നതയാണെന്നാണ് ആരോപണമുയരുന്നത്.മുന്‍ നഗരസഭ കൗണ്‍സിലര്‍ പ്രഭാകരന്‍ വാഴുന്നോറടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തത് നഗരസഭ ഉപാധ്യക്ഷ എല്‍സുലൈഖയായിരുന്നു. ആറു കോടി ചിലവില്‍ ഏഴ് സ്പാനുകളോടു അരയിപ്പുഴയ്ക്ക് നമ്പ്യാര്‍ക്കാലിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. നിലവിലുള്ള അണക്കെട്ട് പാലത്തിനോടു ചേര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനൊരുങ്ങിയ പാലത്തിന്റെ ഇരു കരയിലുമുള്ള റോഡ് പാടെ തകര്‍ന്ന നിലയിലാണുള്ളത്. അപ്രോച്ച് റോഡ് നവീകരിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയുള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്. ഈ റോഡ് പണി നടത്തേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭക്കാണ്. പണം അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നന്നാക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. മഴ അവസാനിച്ച് ജനുവരിയില്‍ അപ്രോച്ച് റോഡ് അറ്റകുറ്റപണി നടത്തി നവീകരിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ഈ റോഡ് ഉടന്‍ അറ്റകുറ്റപണി നടത്താമെന്ന് നഗരസഭ ഉറപ്പ് നല്‍കിയാല്‍ ഉദ്ഘാടനം നടക്കുമായിരുന്നു. ഹൊസ്ദുര്‍ഗില്‍ നിലനില്‍ക്കുന്ന സിപിഎം-സിപിഐ തര്‍ക്കമാണ് പാലം ഉദ്ഘാടനം വൈകിപ്പിക്കാന്‍ കാരണമായിരിക്കുന്നതെന്ന് കരുതുന്നത്. മന്ത്രി ഇ ചന്ദ്ര ശേഖരന്റെ അധ്യക്ഷതയില്‍ പാലം ഉദ്ഘാടനം നടത്തി മന്ത്രിയും സിപി ഐയും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിന് സിപിഎമ്മിന്റെ ഒളിയമ്പാണ് പാലം ഉദ്ഘാടനം വൈകിപ്പിക്കുന്നതിന് പിന്നിലുള്ള കാരണമെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss