|    Oct 18 Thu, 2018 4:24 am
FLASH NEWS

സിപിഎം – സിപിഐ തര്‍ക്കംമട്ടാഞ്ചേരി രക്തസാക്ഷി ദിനം രണ്ടായി ആചരിക്കും

Published : 13th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ നിലനില്‍ക്കുന്ന സിപിഎം സിപിഐതര്‍ക്കം രൂക്ഷമായതോടെ പതിവിന് വിപരീതമായി ഇത്തവണ മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരു പാര്‍ട്ടികളും വെവ്വേറെ ആചരിക്കും. സിപിഎമ്മില്‍ നിന്ന് രാജിവയ്്ക്കുകയും പുറത്താക്കപ്പെടുകയും ചെയ്തവരെ സിപിഐയിലേക്ക് എടുത്തതിനെ തുടര്‍ന്ന് ഏറെ നാളുകളായി മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഇതാണ് തൊഴിലാളി വര്‍ഗത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട മട്ടാഞ്ചേരി രക്തസാക്ഷി ദിനം ചേരി തിരിഞ്ഞ് ആചരിക്കാനിടയാക്കിയത്. മട്ടാഞ്ചേരി, കുമ്പളങ്ങി എന്നിവിടങ്ങളില്‍ നിന്ന് സിപിഎം വിടുകയും പുറത്താക്കപ്പെടുകയും ചെയ്തവരെയാണ് സിപിഐ സ്വീകരിച്ചത്. ഇത് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ എതിര്‍പ്പ് വകവയ്്ക്കാതെ സിപിഐ തീരുമാനവുമായി മുന്നോട്ട് പോയതോടെ കൊച്ചി മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഐ പുറത്താക്കപ്പെട്ട സാഹചര്യമായിരുന്നു. തിരഞ്ഞെടുപ്പ് വേളകളിലും ഇത് പ്രകടമായിരുന്നു. സിപിഎം- സിപിഐ അഭിപ്രായ വ്യത്യാസം നിലനിന്ന കാലങ്ങളില്‍ പോലും മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരുപാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ഒരുമിച്ചാണ് ആചരിച്ചിരുന്നത്. 1953 സപ്തംബര്‍ പതിനഞ്ചിനാണ് മട്ടാഞ്ചേരി വെടി വയ്്പ്പുണ്ടാവുന്നത്. കൊച്ചി തുറമുഖത്തെ പ്രാകൃത തൊഴില്‍ സമ്പ്രദായമായ ചാപ്പക്കെതിരേ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍  മരിക്കുകയും ഒരാള്‍ പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി മരിക്കുകയും ചെയ്തു. അന്ന് സിപിഐയും എഐടിയുസിയുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷവും മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരു പാര്‍ട്ടികളും യൂനിയനുകളും ഒരുമിച്ചാണ് നടത്തി വന്നിരുന്നത്. ചരിത്രത്തിലാദ്യമായി മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണം ചേരി തിരിഞ്ഞ് നടക്കുന്നത് ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നുണ്ട്. സാധാരണ ഇരു പാര്‍ട്ടികളും  ഈരവേലിയില്‍ നിന്ന് പ്രകടനമായെത്തി ചക്കരയിടുക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയാണ് പതിവ്. ഇത്തവണ സിപിഐ, എഐടിയുസി നേതൃത്വത്തില്‍ സപ്തംബര്‍ പതിനഞ്ച് രാവിലെ ഏഴരയ്്ക്ക് പുതിയറോഡില്‍ നിന്ന് പ്രകടനം ആരംഭിക്കും. ചക്കരയിടുക്കില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഈരവേലിയില്‍ നിന്ന് എട്ട് മണിയോടെ പ്രകടനം ആരംഭിക്കുക. സിപിഐ വൈകീട്ട് പൊതുസമ്മേളനവും വച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായുള്ള പ്രകടനം ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ നിന്നാരംഭിക്കും. കോക്കേഴ്‌സ് ജങ്്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം കെ ഇ ഇസ്മയില്‍ ഉദ്്ഘാടനം ചെയ്യും. സിപിഎമ്മിന്റെ പരിപാടി ജോണ്‍ ഫര്‍ണാണ്ടസ് എംഎല്‍എയാണ് ഉദ്്ഘാടനം ചെയ്യുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss