|    Jan 25 Wed, 2017 5:13 am
FLASH NEWS

സിപിഎം സമീപനം മാറ്റിയില്ലെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കും: എ വാസു

Published : 2nd July 2016 | Posted By: SMR

പയ്യന്നൂര്‍: സിപിഎം കക്ഷി രാഷ്ട്രീയ അക്രമത്തിന്റെയും ഭീഷണിയുടെയും സമീപനം മാറ്റുന്നില്ലെങ്കില്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്നു നക്‌സലൈറ്റ് മുന്‍ നേതാവ് എ വാസു. സിപിഎം അക്രമത്തിനെതിരേ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക് ഹാളില്‍ മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന കൂടിച്ചേരലില്‍ സിപിഎം പരിവാറിന്റെ സമഗ്രാധിപത്യ പ്രവണത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നക്‌സലൈറ്റ് പ്രസ്ഥാനം പരസ്യ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് സിപിഎം തുറന്ന രീതിയില്‍ അക്രമകാരിയായത്. ദീര്‍ഘകാലത്തെ ജയില്‍വാസത്തിന് ശേഷം 1979ലാണ് കേരളത്തില്‍ തന്റെ നേതൃത്വത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം പരസ്യ പ്രവര്‍ത്തനം തുടങ്ങിയത്. നക്‌സലൈറ്റ് പ്രസ്ഥാനം ഉയര്‍ത്തിയ ഈ രാഷ്ട്രീയ വെല്ലുവിളി ശാരിരികമായി അടിച്ചമര്‍ത്തി അതിജീവിക്കാനാണ് സിപിഎം ശ്രമിച്ചത്.
സ്വതന്ത്ര ചിന്തകളുടെ വെല്ലുവിളി ഉയര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കാര്യത്തിലും ഇത് തന്നെയാണ് അവര്‍ ചെയ്യുന്നത്. കണ്ണൂരിലെ സ്ഥിതി വിശേഷം ഗൗരവതരമാണ്. തനിക്ക് അതും അനുഭവമാണ്. ഒരിക്കല്‍ കാന്തലോട്ട് കരുണനെ കാണാനായി പാപ്പിനിശേരിയില്‍ കാത്തുനില്‍ക്കുമ്പോള്‍ 20 വയസിന് താഴെയുള്ള സിപിഎം കുട്ടികള്‍ നിനക്ക് ഈ സ്ഥലം ഏതാണെന്ന് അറിയാമോ എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് അവര്‍ സ്വയം ചെയ്തതല്ല. അവരെകൊണ്ട് ചെയ്യിച്ചതാണ്. അദ്ദേഹം പറഞ്ഞ ു.യോഗത്തില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ രാജ്‌മോഹ ന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, കെ രൂപേഷ്, കാരയില്‍ അപ്പുക്കുട്ടന്‍, കെ പി രാമചന്ദ്രന്‍, കെ ദേവി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എം കെ മനോഹരന്‍, എം അമര്‍നാഥ്, വി കൃഷ്ണന്‍, കമ്പില്‍ പി രാമചന്ദ്രന്‍, അഡ്വ. പി എ പൗരന്‍, ഒ പി രവീന്ദ്രന്‍, കെ രാമചന്ദ്രന്‍, വി വി ഷാജു, ദിജോയ്, ആര്‍ നന്ദലാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക