|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അകമ്പടി വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു

Published : 11th September 2017 | Posted By: fsq

 

തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്‌കോര്‍ട്ട് പോയ പോലിസ് വാഹനം അപകടത്തില്‍പ്പെട്ട് സിവില്‍ പോലിസ് ഓഫിസര്‍ മരിച്ചു. സിവില്‍ പോലിസ് ഓഫിസര്‍ കൊല്ലം കടയ്ക്കല്‍ ആനപ്പാറ പത്മവിലാസത്തില്‍ പ്രഭാകരന്‍ പിള്ള-ജയകുമാരി ദമ്പതികളുടെ മകന്‍ പ്രവീണ്‍ (32) ആണ് മരിച്ചത്.അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മറ്റു മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആനാവൂര്‍ രേവതി ഭവനില്‍ കെരാമചന്ദ്രന്‍( 45) (എസ്‌ഐ), ബാലരാമപുരം നടക്കത്തുകോണ്‍ വെടിവെച്ചാം കോവില്‍ അഭിലാഷ് (33), കൊല്ലം കടയ്ക്കല്‍ കമലവിലാസം രാജേഷ് (32) എന്നിവരെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡ്രൈവര്‍ അഖില്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെല്ലാം തിരുവനന്തപുരം എആര്‍ ക്യാംപിലെ പോലിസുകാരാണ്. അപകടത്തില്‍പ്പെട്ട പോലിസ് വാഹനം തട്ടി മറിഞ്ഞ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യുവതിക്കും മകനും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍ തിരുവല്ല കറ്റോട് കവിരായി തുണ്ടിയില്‍ കെ എ മാത്യു(49) തിരുവല്ല താലൂക്ക് ആശുപത്രിയിലും യാത്രക്കാരായ കറ്റോട് മാന്നാറചിറയില്‍ നീതു ഏബ്രഹാം (26), മകന്‍ റിയോണ്‍ ( 8 മാസം) എന്നിവര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്. തിരുവല്ല മാവേലിക്കര റോഡി ല്‍ പൊടിയാടി ജങ്ഷനടുത്ത് കൊടുംവളവില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം. പരിക്കേറ്റവരെ കോടിയേരി ബാലകൃഷ്ണന്‍, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ജി ജയദേവ്, ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ ജഗദീഷ്, സിഐ ടി രാജപ്പന്‍ റാവുത്തര്‍, എസ്‌ഐമാരായ ബി വിനോദ്കുമാര്‍, മോഹന്‍ബാബു സന്ദര്‍ശിച്ചു. തിരുവനന്തപുരം എആര്‍ ക്യാംപിലെ പോലിസ് കോണ്‍സ്റ്റബിളാണ് പ്രവീണ്‍. ഭാര്യ പല്ലവി. മകന്‍ ധ്യാന്‍. സഹോദരി അശ്വതി. സംഭവമറിഞ്ഞ് മനംനൊന്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കൊരുങ്ങിയ ഭാര്യ പല്ലവിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss