|    Feb 24 Sat, 2018 1:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2018 ഫെബ്രുവരി 23 മുതല്‍ 28 വരെയാണ് സമ്മേളനം. സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 14 വരെയാവും ബ്രാഞ്ച് സമ്മേളനങ്ങള്‍. ഒരു ദിവസം മുഴുവന്‍ സമയമെടുത്താവും ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുക. ലോക്കല്‍ സമ്മേളനങ്ങള്‍ വോളന്റിയര്‍ മാര്‍ച്ചോടും റാലിയോടും കൂടി സംഘടിപ്പിക്കും. ഡിസംബര്‍ അവസാനത്തോടെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. ജില്ലാ കമ്മിറ്റികളുടെ അനുമതിയോടെ ഏരിയാ കമ്മിറ്റിയിലെ അംഗസംഖ്യ 21 വരെ ആക്കും.  മൂന്നു ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാരെ മാറ്റിനിര്‍ത്തിയാവും പുതിയ കമ്മിറ്റികള്‍. സപ്തംബര്‍ 23, 24 തിയ്യതികളില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് 24ന് കൊച്ചിയില്‍ റാലി സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss