|    Oct 20 Fri, 2017 4:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം സംസ്ഥാനജാഥ ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ

Published : 9th December 2015 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നയിക്കുന്ന സംസ്ഥാന പ്രചാരണജാഥ 2016 ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നടക്കും. ജാഥയുടെ ക്യാപ്റ്റന്‍ പിബി അംഗമായ പിണറായി വിജയനാണ്.
പിണറായിയെ ജാഥാക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേയും അഴിമതിക്കെതിരേയും ആക്രമോല്‍സുകമായ വര്‍ഗീയതയ്‌ക്കെതിരേയും ജനങ്ങളെ അണിനിരത്തുകയാണ് ജാഥയുടെ ലക്ഷ്യം. ഇതോടൊപ്പം പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പാര്‍ട്ടി കാഴ്ചപ്പാടും ജാഥയിലൂടെ സിപിഎം മുന്നോട്ടുവയ്ക്കും.
ജാഥയിലെ സ്ഥിരാംഗങ്ങളായി എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവരെയും തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനസമിതി തീരുമാനിച്ചു. ജാഥയുടെ പേര് 13നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിശ്ചയിക്കും.
ഈ മാസം 27ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന പാര്‍ട്ടിപ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള കരട് റിപോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും സംസ്ഥാനസമിതിയില്‍ നടന്നു. റിപോര്‍ട്ടിന്‍മേല്‍ അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. അന്തിമ റിപോര്‍ട്ടിന് അംഗീകാരം നല്‍കുന്നതിനായി പാര്‍ട്ടി പ്ലീനത്തിനു മുമ്പായി വീണ്ടും സംസ്ഥാനസമിതി ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക