|    Aug 15 Wed, 2018 2:51 pm
FLASH NEWS

സിപിഎം സംസാരിക്കുന്നത് സംഘപരിവാര ഭാഷയില്‍: അഡ്വ. കെ പി മറിയുമ്മ

Published : 10th April 2018 | Posted By: kasim kzm

പൊന്നാനി: കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ നേരെ കണ്ണടക്കുകയും മൗലികാവശ്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് നേരെ തീവ്രവാദ മുദ്ര ചാര്‍ത്തകയും ചെയ്യുന്നതിലൂടെ കേരളത്തിലെ സിപിഎം സംഘപരിവാറിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ അഡ്വ. കെ പി മറിയുമ്മ കുറ്റപ്പെടുത്തി. മുസ്്‌ലിം ലീഗ് ഗ്രാമ സദസ്സിന്റെ പൊന്നാനി മുനിസിപ്പല്‍ തല ഉദ്ഘാടനം തെക്കെപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു ഇവര്‍.
ഈ നിലയില്‍ കേരള ഭരണം മുന്നോട്ടു പോവുന്നതെങ്കില്‍ ഇന്ത്യയിലെ ഏക സിപിഎം മുഖ്യമന്ത്രി എന്ന നിലയില്‍ നിന്നും കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി എന്ന അവസ്ഥയിലേക്ക് പിണറായി വിജയന്‍ എത്തിപ്പെടുമെന്ന് കെ പി മറിയുമ്മ കൂട്ടിച്ചേര്‍ത്തുസി എം അശ്‌റഫ് ഗ്രാമസദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss