|    Jan 20 Fri, 2017 7:43 pm
FLASH NEWS

സിപിഎം ശ്രീകൃഷ്ണജയന്തി ആഘോഷിക്കില്ല

Published : 17th August 2016 | Posted By: Navas Ali kn

cpm-kerala-janmashtami-l

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനിച്ചു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം സിപിഎം ചട്ടമ്പിസ്വാമി ദിനാചരണം നടത്തും. കഴിഞ്ഞ വര്‍ഷം സിപിഎം ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിരുന്നു. സംഘ്പരിവാരത്തിന്റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രക്കു ബദലായിട്ടാണ് ബാലസംഘം ഘോഷയാത്ര സംഘടിപ്പിച്ചത്. എന്നാല്‍ മതചടങ്ങുകള്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് ഇതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ആഗസ്റ്റ് 24ന് നടത്തുന്ന ചട്ടമ്പിസ്വാമി ദിനാചരണത്തിന്റെ ഘോഷയാത്രയില്‍ മതപരമായ ഒരു ചിഹ്നവും ഉപയോഗിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 394 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക