|    Jan 22 Sun, 2017 1:41 pm
FLASH NEWS

സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്‍ അന്തരിച്ചു

Published : 28th August 2016 | Posted By: SMR

കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ഭാസ്‌കരന്‍ (65) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ  തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അന്ത്യം.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴാണ് സിഐടിയു വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി ഭാസ്‌കരന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയത്. വയനാട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്.
കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്‍ നായരുടെയും ഉണിച്ചീരയുടെയും മകനാണ്. വിദ്യാഭ്യാസത്തിനുശേഷം എഴുപതുകളിലാണ് തൊഴിലാളിയായി വയനാട്ടിലെത്തിയത്. സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തെത്തിയത്. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ്), അശ്വതി (സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന്‍ വര്‍ഗീസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക