|    Jan 18 Wed, 2017 9:33 pm
FLASH NEWS

സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ തര്‍ക്കം; വില്ലേജ് ഓഫിസിന് അനുവദിച്ച 80 ലക്ഷം നഷ്ടമായേക്കും

Published : 14th October 2016 | Posted By: Abbasali tf

ബാലരാമപുരം: ലോക്കല്‍ കമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസ് നിര്‍മിക്കാന്‍ അനുവദിച്ച 80 ലക്ഷം രൂപ നഷ്ടപ്പെടാന്‍ സാധ്യത. കോട്ടുക്കല്‍ പള്ളിച്ച ല്‍, അതിയന്നൂര്‍, വില്ലേജുകളിലായി കിടക്കുന്ന ബാലരാമപുരത്തുകാര്‍ക്ക് വില്ലേജ് ഓഫിസ് വേണമെന്ന  നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ്  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാലരാമപുരത്ത് വില്ലേജ് ഓഫിസ് അനുവദിച്ചത്. വില്ലേജ് ഓഫിസ് അനുവദിച്ച ഉടന്‍ തന്നെ മുന്‍പഞ്ചായത്താഫിസ് പ്രവര്‍ത്തിച്ചിരുന്ന വിഴിഞ്ഞം റോഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ അവിടത്തെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ പുതിയ കെട്ടിടം പണിയുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് കണക്കിലെടുത്ത് വില്ലേജ് ഓഫിസര്‍ ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറിക്ക്് കത്ത് നല്‍കിയിരുന്നു.  വില്ലേജ് ഓഫിസ് കെട്ടിടം പണിയാന്‍ സ്ഥലം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മിറ്റി ഇടമനക്കുഴി തെക്കേകുളത്ത് 5 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അളന്ന് തിട്ടപ്പെടുത്താന്‍ വില്ലേജ് ഓഫിസറെ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിക്കുകയും ചെയ്തു.  ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകവെയാണ്  പണികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കത്ത് ലഭിക്കുന്നത്. സിപിഎം  സൗത്ത് ലോക്കല്‍ കമ്മിറ്റി ഈഭാഗത്ത് വില്ലേജാഫിസിന് സ്ഥലം അനുവദിച്ചത് ശരിയായില്ലെന്നും  നോ ര്‍ത്ത് എല്‍സി ഭാഗമായ തേമ്പാമുട്ടം റസ്സല്‍പുരത്ത് വില്ലേജാഫിസിന് സ്ഥലം നല്‍കുമെന്ന് അറിയിപ്പുണ്ടായി. ഗ്രാമപഞ്ചായത്തില്‍ ഭരണം നടത്തുന്ന എല്‍ഡിഎഫ് തന്നെ ഈ വിഷയത്തില്‍ രണ്ട് തട്ടിലായി. അതോടെ വില്ലേജ് ഓഫിസ് നിര്‍മാണം മുടങ്ങി. ബാലരാമപുരം ജങ്ഷനില്‍ നിന്നും നടന്ന് പോകാന്‍ മാത്രം ദൂരമുള്ള ഇടമനക്കുഴി തെക്കേകുളത്തെ സ്ഥലം ഒഴിവാക്കി 50 രൂപ ഓട്ടോയ്ക്ക് കൊടുത്ത് പോകേണ്ട റസ്സല്‍പുരത്തേക്ക് മാറ്റാനുള്ള പാര്‍ട്ടി നീക്കത്തിനെതിരെ ജനരോഷമുയരുകയാണ്. 80 ലക്ഷം രൂപ മുടക്കി അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ വില്ലേജ് ഓഫിസ് മന്ദിരം നിര്‍മിക്കുന്നതിന് എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.വിന്‍സെന്റ് ഡി പോള്‍ ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഈ തുക നഷ്ടമാകുമെന്നും ഇതിന് ഉത്തരവാദികളായ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ആദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക