|    Oct 23 Mon, 2017 5:34 pm
FLASH NEWS

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെ ആര്‍എസ്എസ് ആക്രമണം

Published : 14th October 2016 | Posted By: Abbasali tf

വടക്കഞ്ചേരി: കണ്ണമ്പ്രയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെ ആര്‍എസ്എസ്ആക്രമണം നാലുപേര്‍ക്ക് പരിക്ക്. കണ്ണമ്പ്ര വലുപറമ്പ് സുരേഷ് ബാബു (43), ആ വീയന്‍ വീട്ടില്‍ മോഹനന്‍ (45) കോങ്കളം ദേവന്‍ (44) കാട്ടുകുന്ന് കളം കണ്ണന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ഹര്‍ത്താലിന്റെ ഭാഗമായി പ്രകടനം നടത്തുന്നതിനിടെ കണ്ണമ്പ്ര  2 ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെ സോഡാ കുപ്പിയും കമ്പിവടിയും കല്ലും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഈ സമയം പാര്‍ട്ടി ഓഫിസില്‍ ഇരുന്നവര്‍ക്കാണ് പരിക്കേറ്റത്. പോലിസ് നോക്കി നില്‍ക്കെയാണ് ആര്‍എസ്എസ് സംഘം ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് മന്ദത്ത് പറമ്പിലുള്ള ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും കൊടിതോരണങ്ങളും ഇഎംഎസ്‌നഗറിന്റെ കവാടവും നശിപ്പിച്ചു. കാവ് മൈതാനിയില്‍ ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെയും ആര്‍എസ്എസ് സംഘം ആക്രമിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ കെ ഡി പ്രസേനന്‍ എംഎല്‍എ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക