|    May 25 Thu, 2017 2:31 pm
FLASH NEWS

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് ആര്‍എസ്എസുകാര്‍ അടിച്ചു തകര്‍ത്തു

Published : 30th August 2016 | Posted By: SMR

ശാസ്താംകോട്ട: സിപിഎം ഐവര്‍കാല ലോക്കല്‍ കമ്മിറ്റി ഓഫിസ് ആര്‍എസ് എസ് സംഘം അടിച്ചു തകര്‍ത്തു. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ് രാമചന്ദ്രന്‍ നായരുടെ സ്മരണയ്ക്കായി നിര്‍മിച്ച ബഹുനില മന്ദിരമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
ഇന്നലെ രാത്രി എട്ടോടെയാണ് അക്രമം അരങ്ങേറിയത്.  ഓഫിസിന്റെ ജനല്‍ പാളികളും ഇലക്ട്രിക്ക് ഉപകരണങ്ങളും തകര്‍ത്തു. രണ്ട് ദിവസമായി ആര്‍എസ്എസ് വന്‍തോതില്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു.
കളീലഴികത്ത് ജങ്ഷനിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ പ്രചാരണ സാമഗ്രികള്‍ തകര്‍ത്ത്  പതാക കത്തിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ട്ടി ഓഫിസ് ആക്രമിച്ചത്. മഠത്തിലഴികത്ത് ജങ്ഷനില്‍ നിന്ന് പ്രകടനമായി എത്തിയ പതിനഞ്ചംഗ സംഘമാണ് ഓഫിസ് ആക്രമിച്ചത്.
പ്രകടനം കടന്ന് വന്ന വഴികളില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും കൊടികളും ആര്‍എസ്എസുകാര്‍ തകര്‍ത്തു. തുടര്‍ന്ന്  ഓഫിസ് വളപ്പിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവമറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചു കൂടി.
വന്‍ പോലിസ് സന്നാഹവും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിക്ഷേധിച്ച് സിപിഎമ്മിന്റെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഏരിയാ കമ്മിറ്റി അംഗം എസ് ശശികുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി ദേവരാജന്‍ നായര്‍, അഡ്വ ആര്‍ രഞ്ജിത്ത്, കെ ആര്‍ ഉണ്ണി, സന്തോഷ്, അനില്‍കുമാര്‍ ,വിജയന്‍ തലയാറ്റ് എന്നിവര്‍ നേത്യത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day