|    Oct 20 Fri, 2017 12:48 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുന്നു: യുഡിഎഫ്

Published : 4th May 2016 | Posted By: SMR

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിക്കാനും ജിഷയുടെ അമ്മയെ കാണാനുമെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്. ക്രൂരമായ കൊലപാതകങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന രീതിയില്‍ സിപിഎം അധപ്പതിച്ചു. ഹീനമായ ഈ കൊലപാതകത്തെ ഒറ്റക്കെട്ടായി അപലപിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക