|    Jan 24 Tue, 2017 2:39 am

സിപിഎം ഭീഷണിയെന്ന്; കലക്ടറേറ്റില്‍ മുന്‍ പ്രവര്‍ത്തകന്റെയും കുടുംബത്തിന്റെയും ഉപവാസം

Published : 7th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ഒരുസംഘം സിപിഎമ്മുകാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് ജില്ലാ കലക്ടറേറ്റ് പടിക്കല്‍ മുന്‍ പ്രവര്‍ത്തകന്റെയും കുടുംബത്തിന്റെയും ഉപവാസം. തില്ലങ്കേരി ആലയാട് സ്വദേശി കെ വി അശോകനാണ് ഇന്നലെ രാവിലെ ഉപവാസം തുടങ്ങിയത്. ഭാര്യ ഹൈമയും മക്കളായ ചിന്മയ, സസ്്മയ എന്നിവരും ഒപ്പമുണ്ട്. പ്രശ്‌നത്തില്‍ കലക്ടര്‍ അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം. നേരത്തെ നിര്‍മാണ തൊഴിലാളി യൂനിയന്‍ (സിഐടിയു) മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും സിപിഎം കുണ്ടേരിഞ്ഞാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു അശോകന്‍. സ്വത്ത് തര്‍ക്കത്തില്‍ പാര്‍ട്ടി തന്നെ സഹായിച്ചില്ലെന്നും എതിരാളികള്‍ക്ക് കൂട്ടുനിന്നെന്നും ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് നിരന്തരം വധഭീഷണി മുഴക്കുകയാണത്രെ. ഇതിനെതിരേ ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കേസെടുക്കാതെ ഇരിട്ടി സിഐയും രണ്ടു പോലിസുകാരും തന്നെ മാനസികമായി പീഡിപ്പിച്ചതായി അശോകന്‍ ആരോപിക്കുന്നു. പോലിസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ചെയര്‍മാന്‍ ഉത്തരവിടുകയുണ്ടായി. തുടര്‍ന്ന് തില്ലങ്കേരിയിലുള്ള അശോകന്റെ പൂട്ടിയ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ സംഘം ഭാര്യയുടെ സര്‍ട്ടിഫിക്കറ്റും മറ്റും കവര്‍ന്നതായും അശോകന്‍ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഭീഷണി തുടരുകയാണത്രെ. തുടര്‍ന്ന് ആലയാട്ടുനിന്ന് ചാവശ്ശേരിയിലേക്ക് കുടുംബസമേതം താമസം മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക