|    Jun 21 Thu, 2018 5:54 pm
FLASH NEWS

സിപിഎം ഭീകരത അവസാനിപ്പിക്കണം: എസ്ഡിപിഐ

Published : 19th May 2018 | Posted By: kasim kzm

എടക്കാട്: എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിന് നേരെയുണ്ടായ സിപിഎം അക്രമണത്തിലും ബോംബേറിലും എസ്ഡിപിഐ ധര്‍മടം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുക വഴി കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമം. ഇതിന് ഒത്താശ ചെയ്യുന്ന പാര്‍ട്ടി ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം.
കഞ്ചാവ് മാഫിയകളുമായി സിപിഎം നേതൃത്വത്തിനുള്ള ബന്ധം മറച്ചുവയ്ക്കാനും പോലിസ് മര്‍ദനത്തില്‍ യുവാവ് മരിച്ചതിന്റെ അന്വേഷണം വഴിതിരിച്ചുവിടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുസ്തഫ കൂടക്കടവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍സാരി, ഷഹീര്‍, ഫഹദ് സംസാരിച്ചു. അതിനിടെ, പോലിസ് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മരിച്ച ഉനൈസിന്റെ വസതി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, വൈസ് പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജോയിന്റ് സെക്രട്ടറി കെ ഇബ്രാഹിം, പോപുലര്‍ ഫ്രണ്ട് എടക്കാട് ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ തങ്ങള്‍, പി ബി മൂസക്കുട്ടി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരേതന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss