|    Oct 20 Sat, 2018 6:10 pm
FLASH NEWS

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിനശിച്ചു

Published : 27th September 2017 | Posted By: fsq

 

പൊന്നാനി: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച നിലയില്‍. സിപിഎം പാലപ്പെട്ടി ബ്രാഞ്ച് സെക്രട്ടറിയായ കണ്ണചന്‍ പുരക്കല്‍ ജയപ്രകാശിന്റെ ബൈക്കാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പകല്‍ 7. 40 നും എട്ടിനും ഇടയ്ക്കാണ് സംഭവം. പാലപ്പെട്ടി തട്ടുപറമ്പിലെ ജയപ്രകാശിന്റെ  മുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. രാവിലെ മകള്‍ മുറ്റമടിക്കുമ്പോഴും ഭാര്യ മുറ്റത്ത് ഇറങ്ങി നടക്കുമ്പോഴും ബൈക്ക് സുരക്ഷിതമായി ഇരിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് പ്ലാസ്റ്റിക് കത്തുന്ന മണം ശ്രദ്ധയില്‍പ്പെട്ടത് ഇതേത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടന്‍ വെള്ളം ഒഴിച്ച് തീയണക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍വശം പൂര്‍ണ്ണമായി കത്തിനശിച്ചു. പെരുമ്പടപ്പ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സയന്റിഫിക് വിദഗ്ധര്‍ പരിശോധന നടത്തിയിട്ടുണ്ട്. ബൈക്കില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. മറ്റു ദുരൂഹതകള്‍ നീക്കുന്നതിനായി സംഭവത്തില്‍ കേസെടുത്ത്  അന്വേഷണം നടക്കുന്നതായി പെരുമ്പടപ്പ് എസ്‌ഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss