|    Nov 17 Sat, 2018 9:55 am
FLASH NEWS

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് കസ്റ്റഡിയിലെടുത്തത് വിവാദമാകുന്നു

Published : 22nd June 2017 | Posted By: fsq

 

പറവൂര്‍: മദ്യപിച്ചെന്നാരോപിച്ചു സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് കസ്റ്റഡിയിലെടുത്തത് വിവാദമാകുന്നു. വടക്കേക്കര ലോക്കല്‍ കമ്മിറ്റിയിലെ തുരുത്തിപുറം ബ്രാഞ്ച് സെക്രട്ടറി കെ ടി സുനില്‍കുമാര്‍(50) നെയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ വടക്കേക്കര പോലിസ് സബ് ഇന്‍സ്‌പെക്റ്റര്‍ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നും ഇരുചക്ര വാഹനത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് പോകുന്നവഴിയാണ് സുനിലിനെ പോലിസ് പിടികൂടിയത്. വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ മൗത്ത് ബ്രീസറില്‍ ആളുകള്‍ കാണ്‍കെ ഊതിച്ചു. എന്നാല്‍ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ പോലിസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച തന്നോട് ഡ്യുട്ടിയിലുണ്ടായിരുന്ന സുനില്‍ എന്ന എഎസ്‌ഐ അസഭ്യം പറയുകയും ഉടുമുണ്ടിനു കുത്തിപിടിക്കുകയും കയ്യേറ്റം ചെയാന്‍ ശ്രമിക്കുകയും ചെയ്തു. പനിക്കെതിരേ ഹോമിയോ മരുന്ന് കഴിച്ചിരുന്നു. ഇതിനു ശേഷമാണ് വീട്ടില്‍ നിന്നും കടയിലേക്ക് പോകാന്‍ പുറത്തിറങ്ങിയത്. ഈ സമയത്തായിരുന്നു പോലിസ് ഊതിച്ചത്. പോലിസിന്റെ നിരുത്തരവാദ പരമായ നടപടിക്കെതിരേ മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിരിക്കയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss