|    Mar 30 Thu, 2017 2:29 am
FLASH NEWS

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു;ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

Published : 6th October 2016 | Posted By: Abbasali tf

ഇരിട്ടി: തില്ലങ്കേരി മേഖലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെങ്ങരചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പത്രഏജന്റുമായ പടുവിലാന്‍ ബാലകൃഷ്ണനാ(64)ണു വേട്ടേറ്റത്. ഇയാളെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15ഓടെയാണ് സംഭവം. തില്ലങ്കേരിയിലെ ഒരു മരണ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ തില്ലങ്കേരി വേങ്ങയില്‍ രഞ്്ജിത്തിനെ മുഴക്കുന്ന് പോലിസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ തില്ലങ്കേരി ടൗണില്‍ ഹര്‍ത്താലാചരിച്ചു. പ്രതിഷേധ പ്രകടനവും നടത്തി. കഴിഞ്ഞമാസം തില്ലങ്കേരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day