|    Nov 20 Mon, 2017 9:19 am
FLASH NEWS

സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ട സംഭവം; ജനറല്‍ ബോഡി യോഗത്തില്‍ കൈയാങ്കളി

Published : 2nd June 2017 | Posted By: fsq

 

വാണിമേല്‍: സിപിഎം കൊക്രി ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ട സംഭവത്തെച്ചൊല്ലി പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ കൈയാങ്കളി. ലോക്കല്‍ സെക്രട്ടറിക്ക് നേരെ കൈയേറ്റ ശ്രമം. യോഗത്തില്‍ നിന്നും ഭൂരിപക്ഷം പേരും ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് യോഗം അലസിപ്പിരിഞ്ഞു. വാണിമേല്‍ ലോക്കലിലെ പ്രധാന ബ്രാഞ്ച് കമ്മിറ്റിയായ കൊക്രിയിലെ യൂണിറ്റ് പിരിച്ച് വിട്ട് മറ്റൊരു ബ്രാഞ്ചിന്റെ കൂടെ ചേര്‍ക്കുകയായിരുന്നു. അടുത്ത് നടക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിക്കാനായി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നീക്കമാണിതെന്ന് നേരത്തെ തന്നെ ആരാപണമുയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളെ മാത്രം വിളിച്ചു ചേര്‍ത്താണ് ഇന്നലെ ജനറല്‍ ബോഡി യോഗം നടത്തിയത്. പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ട നടപടി ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചക്ക് വന്നതോടെ ഇരുവിഭാഗം തമ്മില്‍ രൂക്ഷമായ തര്‍ക്കം നടക്കുകയായിരുന്നു.  ഇതിനിടെ പിരിച്ചുവിടപ്പെട്ട ബ്രാഞ്ച് കമ്മിറ്റിയെ അനുകൂലിക്കുന്ന ഇരുപതിലധികം ആളുകള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പായി. ഇതോടെ യോഗം അവസാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക