|    Nov 12 Mon, 2018 11:16 pm
FLASH NEWS
Home   >  Kerala   >  

സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയിടത്ത് ബിജെപി ചാണകവെള്ളം തളിച്ച് പായസം വിതരണം ചെയ്തു

Published : 21st June 2017 | Posted By: mi.ptk

മുതുകുളം: കശാപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയിടത്ത് ബിജെപി ചാണക വെള്ളം തളിച്ചു ‘ശുചിയാക്കി’. കഴിഞ്ഞദിവസം വൈകിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയ മുതുകുളത്ത് ചാണകവെള്ളം തളിച്ച ശേഷം ബിജെപി പ്രവര്‍ത്തകര്‍ പായസം വച്ച് വിതരണം ചെയ്തത്. പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വഴി നീളെ ചാണകവെള്ളം തളിച്ചു. തുടര്‍ന്നായിരുന്നു പായസം വിതരണം ചെയ്തത്.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ മുതുകുളം ഹൈസ്‌കൂള്‍ ജങ്ഷനിലാണ് സിപിഎം പ്രവര്‍ത്തകര്‍ സമ്മേളനവും ബീഫ് ഫെസ്റ്റും നടത്തിയത്.

Read This…

•പീഡനശ്രമത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റു

•നഗ്ന ചിത്രം പ്രചരിപ്പിച്ചു;യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി യുവതി രംഗത്ത്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss