|    Dec 15 Fri, 2017 3:56 pm
FLASH NEWS

സിപിഎം-ബിജെപി സംഘര്‍ഷം: 11 പേര്‍ അറസ്റ്റില്‍

Published : 6th December 2017 | Posted By: kasim kzm

കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ കക്കാട്, എടചൊവ്വ, ഒണ്ടേന്‍പറമ്പ് ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം, ബിജെപി പ്രവര്‍ത്തകരായ 11 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
അഞ്ച് സിപിഎം പ്രവര്‍ത്തകരെയും 6 ബിജെപി പ്രവര്‍ത്തകരെയുമാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കക്കാട് വൈദ്യുതി തൂണില്‍ പെയിന്റടിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് സിപിഎം പ്രവര്‍ത്തകരും എടചൊവ്വ സ്വദേശികളുമായ മൈഥിലി നിവാസില്‍ സി പി ജിനേഷ്(28), പനങ്കാവ് ഹൗസില്‍ സി കെ വിനീത്(23), തേജസ് ഹൗസില്‍ രാഹുല്‍ രാജ്(23), പറശ്ശിനി ക്വാര്‍ട്ടേഴ്‌സില്‍ സി പി സജയ്(25), ചൊവ്വ സ്വദേശി സോപാനം ഹൗസില്‍ കെ പി നിധിന്‍(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കക്കാട് പോലിസിന് നേരെ ബോംബെറിഞ്ഞെന്ന കേസിലാണ് ബിജെപി പ്രവര്‍ത്തകരായ അരിപ്പിടി ഹൗസില്‍ അതുല്‍(24), പുതിയതെരു ഹൗസില്‍ സി പി ജിതിന്‍(29) എന്നിവരെ അറസ്റ്റ് ചെയ്തത്.
അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ ഇവരെ ആശുപത്രി വിട്ടയുടനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയോടെ തയ്യില്‍ കടപ്പുറത്ത് നിന്ന് ബിജെപി പ്രവര്‍ത്തകരായ സബിന്‍, റനീഷ്, മിഥുന്‍, അഖില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ ബിജെപി പ്രവര്‍ത്തകനായ സി പി അജിത്തി(23)നെയും കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക