|    Jun 19 Tue, 2018 2:27 pm
FLASH NEWS

സിപിഎം-ബിജെപി സംഘര്‍ഷം: ഹര്‍ത്താല്‍ പൂര്‍ണം

Published : 24th January 2017 | Posted By: fsq

 

പയ്യോളി: കഴിഞ്ഞ ദിവസങ്ങളില്‍ പയ്യോളിയിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങളില്‍ പയ്യോളി പോലിസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പയ്യോളി സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് തീവച്ചതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും മൂരാട് ബിജെപി ഓഫിസില്‍ നാശനഷ്ടം വരുത്തിയതിനും പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞതിനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പ്രകടനം നടത്തിയതിനും ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. അതേ സമയം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ബിജെപി-സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. പയ്യോളിയില്‍ ഓഫിസുകളും കടകളും പ്രവര്‍ത്തിച്ചില്ല. പയ്യോളി ടൗണില്‍ വൈകീട്ട് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ശേഷം ടൗണില്‍ പ്രതിഷേധ പൊതുയോഗവും നടന്നു. ഇരുകൂട്ടരുടേയും പ്രകടനങ്ങള്‍ അരമണിക്കൂര്‍ വ്യത്യാസത്തിലാണ് നടന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ബിജെപിയുടെ പ്രകടനത്തിന് സി പി രവീന്ദ്രന്‍, വി കേളപ്പന്‍, ടി പ്രദീപന്‍ എന്നിവരും സിപിഎം പ്രതിഷേധ പ്രകടനത്തില്‍ സി സുരേഷ്ബാബു,ടി ചന്ദു, പി വി രാമചന്ദ്രന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss