|    Dec 14 Thu, 2017 6:51 pm
FLASH NEWS

സിപിഎം- ബിജെപി സംഘട്ടനം; പോലിസ് കേസെടുത്തു

Published : 1st December 2017 | Posted By: kasim kzm

നീലേശ്വരം: ബിരിക്കുളം കാട്ടിപ്പൊയിലില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തു. കുത്തേറ്റ സിപിഎം കാട്ടിപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി കെ വിദ്യാധരന്‍(38), ബിജെപി പ്രവര്‍ത്തകനായ കെ എന്‍ ബാബു (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ബിജെപി പ്രവര്‍ത്തകനായ ബാബു വിദ്യാധരന്റെ ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയതിനെക്കുറിച്ച് ചോദിക്കാന്‍ സുഹൃത്തായ ദിവാകരനൊപ്പം പോയപ്പോള്‍ കത്തികൊണ്ട് പുറത്തും കൈക്കും വെട്ടുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക