|    Jan 20 Fri, 2017 1:21 pm
FLASH NEWS

സിപിഎം-ബിജെപി തര്‍ക്കം; ഗ്രാമസഭ അലങ്കോലമായി

Published : 20th February 2016 | Posted By: SMR

പത്തനാപുരം: പിറവന്തൂര്‍ കമുകുംചേരി വാര്‍ഡ് ഗ്രാമസഭക്കിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഗ്രാമസഭ അലങ്കോലമായി. അക്രമം തുടങ്ങിയതോടെ ഗ്രാമസഭ പിരിച്ചുവിട്ടു. കമുകുംചേരി ഗവ. യുപി സ്‌കൂളില്‍ ഇന്നലെ രാവിലെ 10 ഓടെ തുടങ്ങിയ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ശശികല ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ഡ് വികസന സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഒരംഗത്തിന്റെ പേര് സിപിഎം അംഗങ്ങള്‍ പറഞ്ഞതോടെ ഇത് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു.
ഇതോടെ തര്‍ക്കം രൂക്ഷമായി വാക്കേറ്റത്തിലും ഒടുവില്‍ കൈയാങ്കളിയും ആരംഭിച്ചു. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞ് കസേരകളും മറ്റും തകര്‍ത്തതോടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലയും വൈസ്പ്രസിഡന്റ് റഷീദും വാര്‍ഡ് അംഗം കൃഷ്ണകുമാരിയും ചേര്‍ന്ന് ഗ്രാമസഭ പിരിച്ചുവിട്ടു. ഇതിനിടെ പത്തനാപുരം പോലിസും സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ പിരിഞ്ഞുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക