|    Jul 24 Mon, 2017 4:10 am
FLASH NEWS

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന്

Published : 20th March 2017 | Posted By: fsq

വൈപ്പിന്‍: അയ്യമ്പിള്ളി ആശുപത്രിക്ക് പടിഞ്ഞാറ് അംബേദ്കര്‍ കോളനിക്കടുത്ത്— കഞ്ചാവ് സംഘം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും മറ്റൊരംഗത്തെയും ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലിസ് അനാസ്ഥ കാണിക്കുന്നതായി പരാതി. മൂന്നാംവാര്‍ഡ് പഞ്ചായത്തം കൂടിയായ എ എ അനില്‍, ടി വി അഭിലാഷ് എന്നിവരാണ് കഴിഞ്ഞ 10ന് ആക്രമിക്കപ്പെട്ടത്.
സംഭവത്തിലെ പ്രതികള്‍ ഇപ്പോള്‍ അനിലിന്റെ വീടിനു മുന്നില്‍വന്ന് ഭീഷണി മുഴക്കുകയാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ മുനമ്പം പോലിസിനെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുത്തില്ല. പിന്നീട് മര്‍ദ്ദനമേറ്റവര്‍ ആശുപത്രിയിലെത്തിയശേഷമാണ് പോലിസ് എത്തിയത്. എന്നാല്‍ പത്തുദിവസമായിട്ടും നടപടിയില്ല. പ്രതികള്‍ ആക്രമിക്കപ്പെട്ടവരുടെ വീടിനു മുന്നില്‍വന്ന് വെല്ലുവിളി നടത്തുന്ന കാര്യം അറിയിച്ചിട്ടും നടപടിയില്ല. കഞ്ചാവ് മാഫിയയെ തടയാന്‍ പോലിസ് തയ്യാറാവുന്നില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ സി കാര്‍ത്തികേയന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക