|    Aug 21 Mon, 2017 4:22 am
FLASH NEWS

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

Published : 4th August 2017 | Posted By: fsq

 

താനൂര്‍: നിറമരുതൂര്‍ ഉണ്യാലില്‍ സിപിഎം  പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശി കാക്കാന്റെ പുരയ്ക്കല്‍ സക്കറിയ (28)യാണ് അറസ്റ്റിലായത്. ജൂലൈ 26  ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ്  ഉണ്യാല്‍ കിണറ്റിങ്ങല്‍ അസൈനാറിന്റെ മകന്‍ അഫ്‌സല്‍ എന്ന അക്കു (28)വിനെ ആലിന്‍ചുവട് വച്ച്  വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൂട്ടായില്‍ നിന്നും സ്‌കൂട്ടറില്‍ ഉണ്യാലിലേക്ക് വരുന്നതിനിടെ പറവണ്ണ ആലിന്‍ചുവടില്‍ വച്ച് കാറില്‍ എത്തിയ ഒരു സംഘം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയും ഈ സമയം കുറ്റിക്കാട്ടില്‍ ഒളിച്ച് നിന്ന സംഘം അഫ്‌സലിനെ വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. താനൂര്‍ സിഐ സി അലവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ ആലിന്‍ ചുവട് കടപ്പുറത്തെ മല്‍സ്യ ഷെഡില്‍  വച്ചാണ് ഇയാളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക