|    Jan 21 Sun, 2018 8:45 am
FLASH NEWS
Home   >  Kerala   >  

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published : 4th October 2016 | Posted By: mi.ptk

Murder_

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തലശ്ശേരി മണോളിക്കാവ് ചെട്ടിയാംവീട്ടില്‍ ബാലന്റെ മകന്‍ രമേശന്‍(48)ആണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രവര്‍ത്തകരായ വരുണ്‍,ജിതിന്‍,രണ്‍ദീപ്,പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി ശ്രീനാരായണ മഠത്തിന് സമീപത്തുവച്ചാണ് സംഭവമുണ്ടായത്. വരുണിന്റെ നേതൃത്വത്തിലുള്ള സംഘം വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.  ഇടതു ചെവിക്ക് വെട്ടേറ്റ രമേശനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day