|    Jul 17 Tue, 2018 12:03 am
FLASH NEWS

സിപിഎം പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു

Published : 13th August 2017 | Posted By: fsq

 

ഉരുവച്ചാല്‍: നെല്ലൂന്നിയില്‍ സിപിഎം പ്രവര്‍ത്തകനും മട്ടന്നൂര്‍ അക്ഷര ആര്‍ട്‌സ് സ്ഥാപന ഉടമയുമായ പി പി ഷാജിയുടെ കാര്‍ തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നെല്ലൂന്നി ശാഖ മുഖ്യശിക്ഷക് ശരത്തിന്റെ ടാക്‌സി ഓട്ടോയ്ക്ക് നേരെ അക്രമം നടത്തിയിരുന്നു. സംഭവത്തേതുടര്‍ന്ന് കഴിഞ്ഞദിവസം മട്ടന്നൂര്‍ പോലിസ് സ്റ്റേഷനില്‍ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കാറിന് നേരെ അക്രമം. മട്ടന്നൂര്‍ പോലിസ് അന്വേഷണമാരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss