|    Feb 27 Mon, 2017 1:05 am
FLASH NEWS

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്; ആര്‍എസ്എസുകാര്‍ പിടിയില്‍

Published : 15th November 2016 | Posted By: SMR

കൊല്ലങ്കോട്: മുതലമട പരുത്തിക്കാട്ടില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബേറ്. ആട്ടായാമ്പതി പരുത്തിക്കാട് പൂക്കച്ചവടക്കാരനായ സലീമിന്റെ വീടിന് നേര്‍ക്ക്  ഞായറാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെ  ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് മുതലമട പോത്തമ്പാടം ഇരട്ടപ്പൊറ്റ സ്വദേശികളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ ആ ര്‍ രാജേഷ് (24 )പി ഗിരീഷ് (23 ) എന്നിവരെ കൊല്ലങ്കോട് പോലീസ് അറസ്റ്റു ചെയ്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.  മുന്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സലീം പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഈ പ്രദേശത്ത് പല സന്ദര്‍ഭങ്ങളിലായി ചെറിയ സംഘട്ടനങ്ങള്‍ നടന്നു വരികയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് സലീം സഞ്ചരിച്ച ബൈക്കും ബി ജെ പി പ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കും കൂടിയിടിച്ചതിനെത്തുടര്‍ന്നും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു.  കഴിഞ്ഞ ദിവസം മുതലമട ഹൈസ്‌ക്കൂളില്‍ നടന്ന ഉപജില്ലാ കായിക മേളയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശനത്തില്‍ ബിജെപി പഞ്ചായത്ത് മെമ്പര്‍ ഇടപെട്ട് സംസാരിക്കുകയും ഇതിനെ തുടര്‍ന്ന് ചുള്ളിയാര്‍ മേട്ടില്‍ വെച്ചും ആട്ടയാമ്പതിയില്‍ വെച്ചും ഞായറാഴച അഞ്ചുമണിക്കും രാത്രി ഏഴു മണിക്കും സംഘര്‍ഷമുണ്ടായിരുന്നു. സംഭവം അറിഞ്ഞ് ഇവിടെ എത്തിച്ചേര്‍ന്ന സലീമിനെ ബിജെപിയിലെ പ്രാദേശിക നേതാവ് വകവരുത്തുമെന്ന് ജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതിന്റെ വൈരാഗ്യമാണ് പരുത്തിക്കാട്ടിലുള്ള സലീമിന്റെ വീടിന് നേരെ പെട്രോള്‍ ബോബെറിയാന്‍ കാരണമായതായി പറയുന്നത്. ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് തുണി തിരുകി കയറ്റി തീ കത്തിച്ച ശേഷം വീടിനെ നേരേ എറിയുകയായിരുന്നു. ജനല്‍ ഗ്ലാസും വീടിനകത്തെ  ഇലക്ട്രിക് ഉപകരണങ്ങളുടെ വയറും കത്തിനശിച്ചു. ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം, തൃശൂര്‍ എ ആര്‍ ക്യാമ്പ്  സയന്റിഫിക് അസിസ്റ്റന്റ് റിനി തോമസ്, എസ് ഐ പി സി സജ്ജയ് കുമാര്‍,  എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം മുതലമട കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം ആട്ടയാമ്പതിയിലെ ബോംമ്പേറുമായി ബന്ധപ്പെട്ട് സമധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനായി സിഐ ഓഫിസില്‍ ഇന്നു രാവിലെ ഏട്ടരക്ക് കെ ബാബു എംഎല്‍എ ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം സി ഐ സലീഷ് എസ് ഐ സഞ്ജയ് കുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എന്നിവരുള്‍പ്പെടെ യോഗം ചേരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day