|    May 25 Fri, 2018 6:22 pm
FLASH NEWS

സിപിഎം പ്രവര്‍ത്തകന്റെ ഗുഡ്‌സ് ഓട്ടോ തകര്‍ത്തു

Published : 2nd January 2018 | Posted By: kasim kzm

പേരാവൂര്‍: സിപിഎം പ്രവര്‍ത്തകന്റെ ഗുഡ്‌സ് ഓട്ടോ തകര്‍ത്തു. പാമ്പാളിയിലെ കുന്നുമ്മല്‍ ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പിയാജിയോ ഗുഡ്‌സ് ഓട്ടോയുടെ ചില്ലുകളാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണു സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനം തകര്‍ത്ത നിലയില്‍ കാണുകയാരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പാമ്പാളിയില്‍ സിപിഐ എമ്മിന്റെ കൊടികളും നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ ടൗണിലെ ഗുഡ്‌സ് വാഹനങ്ങള്‍ ഇന്നലെ ഉച്ചവരെ ഓട്ടം നിര്‍ത്തി പ്രതിഷേധിച്ചു. സംഭവസ്ഥലം സിപിഎം നേതാക്കളായ വി ജി പത്മനാഭന്‍, അഡ്വ. എം രാജന്‍, കെ എ രജീഷ്, ശശീന്ദ്രന്‍, എം കണ്ണന്‍, കെ കെ ശ്രീജിത്ത്, ജിജി ജോയ് സന്ദര്‍ശിച്ചു. സ്ഥലത്ത് പോലിസ് പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss