|    Jan 22 Sun, 2017 7:22 am
FLASH NEWS

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

Published : 7th July 2016 | Posted By: G.A.G

തിരുവനന്തപുരം: കോവളത്ത് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കോളിയൂര്‍ സ്വദേശി മേരി ദാസന്‍ (45) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെ ഒരുസംഘമാളുകള്‍ ഇയാളെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മേരി ദാസന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,078 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക