|    Sep 24 Mon, 2018 1:23 pm
FLASH NEWS

സിപിഎം പ്രവര്‍ത്തകനെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി പരാതി

Published : 11th June 2018 | Posted By: kasim kzm

നെടുങ്കണ്ടം:സിപിഎം പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി പരാതി. ഏറ്റുമുട്ടലില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്.നെടുംകണ്ടം ചേമ്പളത്താണ് സംഭവം പാലത്താനത്ത് ആന്റണി ( പൊന്നച്ചന്‍ 60 )നാണ് പരിക്കേറ്റത്.ആന്റണിയെ നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിയെ  ജീപ്പിലെത്തിയ സംഘം വീണ്ടും മര്‍ദിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.45 നു ചേമ്പളം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ ഇരിക്കുമ്പോള്‍ ജോസിയുടെ നേതൃത്വത്തിലെത്തിയ സംഘം  മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നുവെന്നു ആന്റണി പറയുന്നു. ക്ലബിന്റെ പ്രസിഡന്റാണ് ആന്റണി. കമ്പി വടിയ്ക്ക് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ അഡ്മിറ്റായി രാത്രി 10.15നു ചേമ്പളത്തു നിന്നും ജീപ്പിലെത്തിയ സിപിഎം പ്രവര്‍ത്തകരായ  ആറംഗ സംഘമാണ് തന്നെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതെന്നും ആന്റണി പറയുന്നു. ആശുപത്രിയില്‍ രാത്രിയില്‍ ഒരു സംഘമാളുകള്‍ കടന്നു കയറി ബഹളം വെച്ചതോടെ പോലിസിനെ വിളിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
നെടുങ്കണ്ടം പോലിസ് സ്ഥലത്തെത്തിയതോടെ ബഹളം വെച്ചവര്‍ വന്ന വാഹനത്തില്‍ തിരികെ മടങ്ങി. ആശുപത്രിയില്‍ നിരവധി രോഗികള്‍ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെത്തി ബഹളം വെച്ചവര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി, മനുഷ്യവകാശ കമ്മീഷന്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ആശുപത്രിയില്‍ കഴിയുന്ന ആന്റണി അറിയിച്ചു.
എന്നാല്‍ ആരോപണം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ജോസി മാത്യൂ നിഷേധിച്ചു. ഡിവൈഎഫ്‌ഐയുടെ കൊടിമരം സ്ഥാപിക്കാനെത്തിയപ്പോള്‍ കൊടിമരം സ്ഥാപിക്കുന്നത് തടഞ്ഞ ആന്റണിയാണ് മര്‍ദിച്ചതെന്ന് ജോസി മാത്യൂ പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ ബ്രാഞ്ച് സെക്രട്ടറി  ജോസി മാത്യൂ, ജിബിന്‍ ജോര്‍ജ്, റോബിന്‍ ജയിംസ്, ഷാരോണ്‍ എന്നിവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സമീപ കാലത്തും ചേമ്പളത്ത്  സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പറയപ്പെടുന്നു. ചേമ്പളത്ത് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തെ കടുത്ത നടപടി സ്വീകരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ചേമ്പളത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് സിപിഎം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി എം ജോണ്‍ അറിയിച്ചു. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. സംഭവത്തെക്കുറിച്ചു നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss