|    Nov 23 Thu, 2017 3:46 am
FLASH NEWS

സിപിഎം പ്രചാരണ ജാഥ ചെര്‍പ്പുളശ്ശേരിയില്‍

Published : 19th May 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: എം ബി രാജേഷ് എം പി നയിക്കുന്ന സി പി  എം മേഖലാ പ്രചാരണ ജാഥ  ചെര്‍പ്പുളശ്ശേരി ഏരിയയില്‍ ഇന്നലെ പര്യടനം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയത്ക്കും കേരളത്തിലെ കോണ്‍ഗ്രസ-ബിജെപി അവിശുദ്ധ സഖ്യത്തിനുമെതിരെയാണ് മേഖലാ പ്രചാരണ ജാഥ നടത്തുന്നത്.  ഇന്നലെ രാവിലെ ജാഥാക്യാപ്റ്റന്‍ എം ബി രാജേഷിന്റെ സ്വന്തം ഗ്രാമമായ കയിലിയാട് നിന്നാണ് ജാഥ തുടങ്ങിയത്. തുടര്‍ന്ന് തൃക്കടീരി, കാറല്‍മണ്ണ എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കി. കാറല്‍മണ്ണ നല്‍കിയ സ്വീകരണത്തില്‍ മുസ്തഫ കമാല്‍,കെ നന്ദകുമാര്‍,പി എ ഉമ്മര്‍, കെ ബാലകൃഷ്ണന്‍, പി രാമചന്ദ്രന്‍, കെ ടി സത്യന്‍, പി രാമകൃഷ്ണന്‍  സംസാരിച്ചു. ഉച്ചക്കുശേഷം മൂന്നു മണിക്ക് അടയ്ക്കാപുത്തൂര്‍, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കോട്ടപ്പുറത്ത് സമാപിച്ചു വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ രാജേഷിനു പുറമെ അംഗങ്ങളായ പി മമ്മിക്കുട്ടി, ടി കെ നാരായണദാസ്, അഡ്വ. പ്രേംകുമാര്‍, കെ എസ് സലീഖ, ഏരിയ സെക്രട്ടറി കെ ബി സുഭാഷ്   സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക