|    Sep 26 Wed, 2018 6:11 am
FLASH NEWS
Home   >  Districts  >  Kannur  >  

സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്

Published : 8th October 2017 | Posted By: shins

പാനൂര്‍: കണ്ണൂര്‍ പാനൂര്‍ കൈവേലിയില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്. ബോംബേറില്‍ അഞ്ചു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മറ്റിയംഗങ്ങളായ അശോകന്‍, മോഹന്‍, ബാലന്‍, ഭാസ്‌കര്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss