|    Oct 18 Wed, 2017 9:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിപിഎം പോളിറ്റ് ബ്യൂറോ യോഗം നാളെ തുടങ്ങും സിപിഎം പോളിറ്റ് ബ്യൂറോ യോഗം നാളെ തുടങ്ങും

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോയുടെ നിര്‍ണായക യോഗം നാളെ തുടങ്ങും. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് പദവി നല്‍കുന്നതു മുതല്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ബംഗാള്‍ ഘടകത്തെ മെരുക്കുന്നതുവരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന നേതൃത്വം വിഎസിനുള്ള പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണെന്ന അതൃപ്തി സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും വി എസ് അച്യുതാനന്ദനുമുണ്ട്.
ഭരണ പരിഷ്‌കാര കമ്മീഷനായി കാബിനറ്റ് റാങ്കോടെ പദവി നല്‍കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ച് എല്ലാവിധ സാങ്കേതിക കുരുക്കുകളും അഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ നീട്ടുന്നതില്‍ വിഎസ് ദുരൂഹത കാണുന്നുണ്ട്. മാത്രമല്ല, ഇതിനെതിരേ ഇപ്പോള്‍ കോടതിയില്‍ കേസ് നല്‍കുക കൂടി ചെയ്തതോടെ വിഎസ് അസ്വസ്ഥനാണ്. വിഎസിന് തങ്ങള്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. വിഎസിന് ഉചിതമായ പദവി നല്‍കണമെന്ന് നേരത്തേ തന്നെ പിബി സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കാനുള്ള തീരുമാനം പിബിയുടെ കൂടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൈകൊണ്ടത്.
പിബി കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സെക്രട്ടേറിയറ്റ് അംഗത്വത്തിന് വഴിതുറക്കാമെന്ന ഉറപ്പ് പ്രകാശ് കാരാട്ടും വിഎസിന് നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടയില്‍ ഒന്നിലേറെ തവണ പോളിറ്റ് ബ്യൂറോ യോഗം നടന്നിട്ടും ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നാളെ സമാപിക്കുന്ന പിബിയില്‍ ഇക്കാര്യം പ്രധാന ചര്‍ച്ചയാവുമെന്നു തന്നെയാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക