|    Jan 20 Fri, 2017 7:22 am
FLASH NEWS

സിപിഎം പോളിറ്റ് ബ്യൂറോ യോഗം നാളെ

Published : 28th July 2016 | Posted By: sdq

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോയുടെ നിര്‍ണായക യോഗം നാളെ തുടങ്ങും. വിഎസ് അച്യുതാനന്ദന് പദവി നല്‍കുന്നതു മുതല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ബംഗാള്‍ ഘടകത്തെ മെരുക്കുന്നതുവരെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉചിതമായ പദവി നല്‍കാമെന്ന കേന്ദ്ര നേതാക്കളുടെ ഉറപ്പിന്‍െതുടര്‍ന്നാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ വി.എസ് സമ്മതം മൂളിയതെങ്കിലും കേന്ദ്ര നേതൃത്വത്തിന് ഇതുവരെ വാക്ക് പാലിക്കാന്‍ സാധിച്ചിട്ടില്ല. വിവിധ കാരണങ്ങള്‍ ചൂണ്ടികാണിച്ച് സംസ്ഥാന നേതൃത്വം വിഎസിനുള്ള പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോവുകയാണെന്ന അതൃപ്തി വിഎസ് അച്യുതാനന്ദനുണ്ട്.  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക