|    Sep 23 Sun, 2018 12:05 am
FLASH NEWS

സിപിഎം നേതാവ് പി എ രാജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി

Published : 9th January 2017 | Posted By: fsq

 

ഗാന്ധിനഗര്‍: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗവും തോട്ടം തൊഴിലാളികളി യൂനിയന്‍ നേതാവുമായ പി എ രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ഏറ്റെടുത്തു. ഇന്നലെ രാവിലെ 10ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പി എ രാജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറിയത്. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ ശനിയാഴ്ച രാത്രി എത്തിച്ച മൃതദേഹം ഔദ്യോഗിക കൈമാറ്റത്തിന് വിലാപയാത്രയായാണ് കൊണ്ടുവന്നത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി എം എം മണി മൃതദേഹം വിട്ടുനല്‍കാനുള്ള സമ്മതപത്രം മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. കെ എന്‍ വിജയമ്മക്ക് കൈമാറി. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, സിപിഎം  ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി എസ് രാജന്‍, പി എന്‍ വിജയന്‍, കെ വി ശശി, സി വി വര്‍ഗീസ്, വി വി മത്തായി, പി ന്‍ മോഹനന്‍, കെ എസ് മോഹനന്‍, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ സി എ കുര്യന്‍, എസ് രാജേന്ദ്രന്‍ എംഎല്‍എ, ഇടുക്കിയിലെയും കോട്ടയത്തെയും സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍, പി എ രാജുവിന്റെ ബന്ധുക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss